LatestThiruvananthapuram

കേരള എഞ്ചിനിയറിങ്-ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഇനി ഓണ്‍ലൈന്‍

“Manju”

തിരുവനന്തപുരം : കേരള എഞ്ചിനിയറിങ്ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഇനി ഓണ്‍ലൈന്‍. അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ പരീക്ഷ നടപ്പിലാക്കും. അതിനായി, ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്താന്‍ ഏജന്‍സികളില്‍ നിന്ന് പ്രവേശന പരീക്ഷ കമ്മിഷണര്‍ താത്പര്യ പത്രം ക്ഷണിച്ചു.

എന്നാല്‍, ഈ വര്‍ഷം നിലവിലേത് പോലെ ഓഫ്‌ലൈന്‍ ആയി പരീക്ഷ എഴുതാനാവും. ഐഐടികളിലും എന്‍ഐടികളിലും ബിടെക് പ്രവേശനത്തിനായി നടത്തുന്ന ജെഇഇ പ്രവേശന പരീക്ഷയ്ക്ക് സമാനമായ രീതിയിലായിരിക്കും കീം ഓണ്‍ലൈന്‍ പരീക്ഷയും.

എല്‍എല്‍ബി, എല്‍എല്‍എം, എംബിഎ പ്രവേശന പരീക്ഷകളാണ് നിലവില്‍ സിഇഇ ഓണ്‍ലൈന്‍ വഴി നടത്തുന്നത്.

Related Articles

Back to top button