IndiaLatest

അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യൻ സീനിയര്‍ ക്രിക്കറ്റ് ടീം സിലക്‌ഷൻ കമ്മിറ്റി ചെയര്‍മാനായി മുൻ താരം അജിത് അഗാര്‍ക്കര്‍ നിയമിച്ചു. അശോക് മല്‍ഹോത്ര, സുലക്ഷണ നായിക്, ജതിൻ പരാഞ്ജ്‌പെ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശകസമിതി ഐകകണ്ഠ്യേനയാണ് അജിതിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. മറ്റ് അപേക്ഷര്‍ ഉണ്ടായിരുന്നില്ല. അധ്യക്ഷനാ‌യിരുന്ന ചേതൻ ശര്‍മ ചില വിവാദ പ്രസ്താവനയെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ രാജിവെച്ച ഒഴിവിലാണ് 45-കാരനായ അഗാര്‍ക്കറുടെ നിയമനം. ശിവ്‌സുന്ദര്‍ ദാസ്, സുനില്‍ അങ്കോള, സുബ്രതോ ബാനര്‍ജി, എസ്. ശരത് എന്നിവരാണ് സമിതിയിലുള്ളത്.

Related Articles

Back to top button