BusinessIndiaLatest

രുചി സോയ പതാഞ്ജലി ഏറ്റെടുക്കുമ്പോള്‍

“Manju”

പന്ത്രണ്ടായിരം കോടി രൂപയുടെ കടക്കെണിയില്‍ മുങ്ങി നില്‍ക്കുന്ന രുചി സോയ എന്ന കോര്‍പ്പറേഷനെ ബാബ രാംദേവിന്റെ പതാഞ്ജലി ഗ്രൂപ്പ് സ്വന്തമാക്കിയത് 98.9 ശതമാനം ഷെയറില്‍. ബാക്കി 1.1 ശതമാനം പൊതു നിക്ഷേപകരാണ്. കമ്ബനി സ്വന്തമാക്കിയതിന് പിന്നാലെ രുചി സോയ കടക്കെണയില്‍ നിന്നും മുക്തരാവുമെന്നും ബാബ രാംദേവ് പ്രഖ്യാപിച്ചു.
എഫ് പി ഒയ്ക്ക് ( കൈമാറ്റത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു കമ്ബനി നിക്ഷേപകര്‍ക്കോ പ്രൊമോട്ടര്‍മാര്‍ക്കോ പുതിയ ഓഹരികള്‍ നല്‍കുന്ന പ്രക്രിയ) ശേഷം പതാഞ്ജലി ഗ്രൂപ്പിന്റെ ഓഹരി 81 ശതമാനമായി കുറയും. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ‌് കമ്ബനിയായ രുചി സോയയെ 2019ല്‍ 1000 കോടി രൂപയ്ക്കാണ് പതാഞ്ജലി സ്വന്തമാക്കിയത്. പാചക എണ്ണയുടെയും സോയ ഉത്പന്നങ്ങളുടെയും നിര്‍മാതാക്കളാണ് രുചി സോയ.
കടക്കെണി പരിഹരിക്കുന്നതിലെ കാലതാമസം മൂലം രുചി സോയയുടെ ലേലത്തില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ തന്നെ ഗൗതം അദാനിയുടെ ഗ്രൂപ്പായ അദാനി വില്‍മര്‍ ലിമിറ്റഡ് പിന്‍മാറിയിരുന്നു. എന്നാല്‍ പതാഞ്ജലി അപ്പോഴും ലേലത്തില്‍ ഉറച്ചുനിന്നു. പതാഞ്ജലി ഗ്രൂപ്പ് നിയന്ത്രിക്കുന്ന രുചി സോയ ഇന്‍ഡസ്ട്രീസ് 4300 കോടി രൂപയുടെ ഫോളോ ഓണ്‍ ഓഫറുമായി റീലിസ്റ്റ് ചെയ്യും. ഇത്തരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉത്പാദകരാകാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. രുചി സോയയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ പദവി വഹിക്കുന്നത് ബാബാ രാംദേവാണ്. രുചി സോയയും പതാഞ്ജലിയും ആഗോള ഭക്ഷ്യ ബ്രാന്‍ഡുകളാക്കുക എന്നതാണ് രാംദേവിന്റെ ലക്ഷ്യം.
രാജ്യത്തെ ഭക്ഷ്യ എണ്ണ ബ്രാന്‍ഡുകളില്‍ മുന്നില്‍ തന്നെയാണ് രുചി സോയയുടെ സ്ഥാനം. സണ്‍റിച്ച്‌, രുചി ഗോള്‍ഡ്, രുചി സ്റ്റാര്‍ തുടങ്ങിയവ കമ്ബനിയുടെ മറ്റ് പ്രമുഖ ബ്രാന്‍ഡുകളാണ്. ലോകത്തിലെ ഏറ്റവും വലുതും ആദ്യത്തെ സോയ ഉത്പന്നങ്ങളുടെ ഉത്പാദകരുമാണ് രുചി.
ചെറിയ മുതല്‍മുടക്കില്‍ 31,000 കോടി മൂല്യമുള്ള കോര്‍പ്പറേഷന്റെ 80 ശതമാനവും ബാബ രാംദേവിന് സ്വന്തമാവും. എഫ് പി ഒയിലൂടെ 4300 കോടി സമാഹരിക്കാനാണ് രുചി സോയ ലക്ഷ്യം വയ്ക്കുന്നത്. കമ്ബനിയുടെ കോടിക്കണക്കിന് കട ബാധ്യത ബാങ്കുകള്‍ എഴുതി തള്ളിയിരുന്നു. ഇതേ ബാങ്കുകള്‍ തന്നെ കടക്കെണിയില്‍ ആയ രുചി സോയയെ ഏറ്റെടുക്കാന്‍ പതാഞ്ജലി ഗ്രൂപ്പിന് വായ്‌പകള്‍ നല്‍കുകയാണ്. ലിക്വിഡിറ്റി ഉറപ്പാക്കാനും വില കൃത്രിമം കുറയ്ക്കാനും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 25% പൊതു ഓഹരി ഉടമകള്‍ വേണമെന്നാണ് സെബി നിര്‍ദേശിക്കുന്നത്. രുചി സോയയുടെ പൊതു ഓഹരി ഒരു ശതമാനം മാത്രമാണെങ്കിലും സെബി ഇത് ചോദ്യം ചെയ്തില്ല.
രുചി സോയ പതാഞ്ജലി സ്വന്തമാക്കിയതിന് പിന്നാലെ രണ്ട് വര്‍ഷം കൊണ്ട് സ്റ്റോക്ക് 3.50 രൂപയില്‍ നിന്ന് 1053 രൂപയായി ഉയര്‍ന്നു. 2019 ഡിസംബറില്‍ പതഞ്ജലി 1000 കോടി രൂപയ്ക്ക് വാങ്ങിയ രുചി സോയ എന്ന കമ്ബനിയുടെ മൂല്യം ഇപ്പോള്‍ 31,000 കോടി രൂപയാണ്.

Related Articles

Back to top button