IndiaKeralaLatest

ഗുരുവിന്റെ ത്യാഗം കാലാതീതം : സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി

“Manju”

 

പോത്തൻകോട് : ഗുരുവിന്റെ ത്യാഗം കാലാതീതമാണെന്നും ഞാനെന്ന ഭാവം ഒഴിവാക്കി ആ ത്യാഗജീവിതത്തോട് ചേർന്ന് സഞ്ചരിക്കാൻ ഏവർക്കും കഴിയണമെന്നും ശാന്തിഗിരി സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനപസ്വി പറഞ്ഞു. നവഒലിജ്യോതിർദിനം – 25 സർവ്വമംഗള സുദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21 ദിവസത്തെ പ്രഭാഷണ പരമ്പരയിൽ പത്താം ദിവസം (ഏപ്രിൽ 23) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി. ഗുരു ത്യാഗത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള ഗുരുവാണികളുടെ ഒരു അവതരണം സ്വാമി നടത്തി. ത്യാഗമേ നിങ്ങൾക്ക് വേണ്ടി ഉണ്ടാകൂ എന്ന് ഗുരു പറഞ്ഞിട്ടുണ്ട്. ത്യാഗം സഹിച്ചു വർദ്ധിപ്പിച്ചെടുക്കുന്ന ഭക്തിയുടെ പൈതൃക സ്വഭാവമില്ലെങ്കിൽ ഭൗതിക നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയില്ലയെന്നാണ് ഗുരു അറിയിച്ചത്. ഒരുവന്റെ കാലശേഷം ഇവിടെ അവശേഷിക്കുന്ന കർമ്മഫലം തലമുറകളായി ശേഷിക്കുമെങ്കിൽ അതിനു കാരണം താനെന്ന ഭാവം ഇല്ലാതെ തനിക്കുവേണ്ടി എന്ന തോന്നൽ കൂടാതെ ചെയ്ത കർമ്മങ്ങളാണ്. ഇതാണ് ത്യാഗമെന്നും ഗുരുവാണിയിലൂടെ സ്വാമി വിശദീകരിച്ചു.

ശാന്തിഗിരി മാതൃമണ്ഡലം വടകര ഏരിയയിലെ എൻ.ശാന്തിനിയും ശാന്തിഗിരി ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ വിജയ് വേണുഗോപാലും അനുഭവം പങ്കുവെച്ചു. പ്രഭാഷണ പരമ്പരയുടെ പതിനൊന്നാം ദിനമായ ഇന്ന് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി സംസാരിക്കും.

Related Articles

Back to top button