സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വർക്കല നഗരസഭയിലെ ചാലുവിള ഏലായിൽ 2.5 ഏക്കർ നിലത്തിൽ നെൽക്കൃഷി ആരംഭിച്ചു. കല്ലംകോണം ബ്രാഞ്ച് കമ്മിറ്റിയും ചാലുവിള പാഠശേഖര സമിതി യുടേയും നേതൃത്വത്തിൽ വർക്കല കൃഷിഭവനിലെ നിർദ്ദേശങ്ങൾ പാലിച്ചാണ് കൃഷി ആരംഭിച്ചത്. അഡ്വ: വി. ജോയി. എം.എൽ.എ. ഞാറ് നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ കെ. പ്രകാശ്, സി.പി.ഐ.(എം) ഏര്യാകമ്മിറ്റി അംഗം വി.സത്യദേവൻ, സി.പി.ഐ.(എം) നോർത്ത് ലോക്കൽ സെക്രട്ടറി നിതിൻ നായർ, വർക്കല സഹകരണ ബാങ്ക് പ്രസിഡന്റ് സി. അജയകുമാർ, കർമ്മസേന ചെയർമാൻ അരവിന്ദൻ, എ.ഡി.എസ്. ചെയർപേഴ്സൺ ശോഭ, എ.ഡി.എം. ബീന, കൃഷി ഓഫീസർ ബൈജു എന്നിവർ പങ്കെടുത്തു.
Related Articles
ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറച്ച് വിമാനക്കമ്പനികള്‍
December 26, 2020 9:41 AM
Check Also
Close
-
കുട്ടികള്‍ക്കു ലഹരി പദാര്‍ഥങ്ങള്‍ വില്ക്കുന്നതു തടയാന്‍ കര്‍ശന നടപടിAugust 13, 2021 3:26 PM