KeralaLatest

അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച്‌ മുഖ്യമന്ത്രി

“Manju”

ആലപ്പുഴ: സെപ്റ്റംബര്‍ നാലിന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയാകാന്‍ ക്ഷണിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും കത്തില്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്തയച്ചത്. തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 30 മുതല്‍ സെപ്റ്റംബര്‍ 3 വരെ കോവളത്ത് നടക്കും. അമിത് ഷായും മറ്റ് വിശിഷ്ടാതിഥികളും യോഗത്തില്‍ പങ്കെടുക്കും. ഇതിനെത്തുമ്ബോള്‍ നെഹ്രുട്രോഫി വള്ളംകളിയിലും പങ്കെടുക്കാനാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്.

ആഭ്യന്തരമന്ത്രി എത്തിയാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. നെഹ്‌റുട്രോഫി വള്ളംകളിയുടെ ട്രാക്കും ഹീറ്റ്‌സും ശനിയാഴ്ച അറിയാം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്കുശേഷം ട്രാക്കിന്റെയും ഹീറ്റ്‌സിന്റെയും നറുക്കെടുപ്പു നടക്കും. രാവിലെ ക്യാപ്റ്റന്‍സ് ക്ലിനിക്ക് നടക്കും. ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ക്കു വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളും നിയമാവലികളും യോഗത്തില്‍ നല്‍കും. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം 22 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്.

Related Articles

Back to top button