LatestThiruvananthapuram

ഇന്ധന വില വീണ്ടും കൂടി

“Manju”

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 115 രൂപ 54 പൈസയും ഡീസലിന് 102 രൂപ 25 പൈസയുമായി.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 40 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 113 രൂപ 63 പൈസയും ഡീസലിന് 100 രൂപ 58 പൈസയുമായി. പതിനഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒന്‍പത് രൂപ 15 പൈസയും ഡീസലിന് എട്ട് രൂപ 81 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. 137 ദിവസത്തിന് ശേഷം മാര്‍ച്ച്‌ 22 മുതലാണ് രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച്‌ തുടങ്ങിയത്.

Related Articles

Back to top button