IndiaLatest

ഇരുപത് മിനിറ്റിനുള്ളില്‍ കോവിഡ് ഫലം : ഐഐടി ഹൈദരാബാദ്

“Manju”

ഹൈദരാബാദ്: ഇരുപത് മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭ്യമാക്കുന്ന കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) യിലെ ഒരു സംഘം ഗവേഷകര്‍. നിലവില്‍ കോവിഡ് പരിശോധനയ്ക്കായി ഉപയോഗിക്കുന്ന രീതിയായ റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) രീതി അടിസ്ഥാനമാക്കിയുള്ളതല്ല പുതിയ പരീക്ഷണ രീതിയെന്ന് അവര്‍ അവകാശപ്പെട്ടു.

550 രൂപയാണ് ഇപ്പോള്‍ വികസിപ്പിച്ച ടെസ്റ്റ് കിറ്റിന്റെ വിലയെന്നും എന്നാല്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ ഇത് 350 രൂപയായി കുറയ്ക്കാന്‍ കഴിയുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഇ.എസ്.ഐ.സി മെഡിക്കല്‍ കോളേജിലും ഹൈദരാബാദിലെ ആശുപത്രിയിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയ ഇവര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐസിഎംആര്‍) അനുമതി തേടിയിരിക്കുകയാണ്.

കൊറോണ പരിശോധന കിറ്റ് വികസിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ അക്കാദമിക് സ്ഥാപനമാണ് ഐഐടി-ഹൈദരാബാദ്.

Related Articles

Back to top button