India

നിയന്ത്രണ രേഖയ്‌ക്ക് സമീപം ആയുധ ശേഖരം; അന്വേഷണം ആരംഭിച്ച് സൈന്യം

“Manju”

ശ്രീനഗർ: പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം വൻ ആയുധ ശേഖരം കണ്ടെത്തി. സേനയും സ്‌പെഷ്യൽ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. പൂഞ്ചിലെ ഒരു ഗ്രാമത്തിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്.

രണ്ട് എകെ-47 റൈഫിളുകൾ, ഹാൻഡ്ഗ്രിപ്പോടുകൂടിയ 223 ബോർ എകെ ആകൃതിയിലുള്ള തോക്ക്, ഒരു ചൈനീസ് പിസ്റ്റൾ, പിസ്റ്റളിന്റെ വെടിമരുന്നറകൾ, എകെ-47 റൈഫിളിന്റെ 63 റൗണ്ടുകൾ, നാല് ചൈനീസ് പിസ്റ്റൾ റൗണ്ടുകൾ എന്നിവയാണ് സേന കണ്ടെത്തിയത്. സംഭവത്തിൽ സ്‌പെഷ്യൽ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.

നിയന്ത്രണ രേഖയ്‌ക്ക് സമീപം നിരീക്ഷണം ശക്തമാക്കിയതായി സൈന്യം അറിയിച്ചു. കൂടാതെ, സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ ചോദ്യം ചെയ്യുമെന്നും പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും സേന വ്യക്തമാക്കി.

 

Related Articles

Back to top button