IndiaLatest

ക്രിസ്തുമസ് സ്‌പെഷ്യല്‍ വന്ദേഭാരത് ; ചെന്നൈ മുതല്‍ കോഴിക്കോട് വരെ

“Manju”

സംസ്ഥാനത്തിന് ക്രിസ്തുമസ് സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചു. ഈ മാസം 25 ന് ചെന്നൈ മുതല്‍ കോഴിക്കോട് വരെ സ്പെഷ്യല്‍ വന്ദേ ഭാരത് സര്‍വീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയില്‍വേ വന്ദേ ഭാരത് സര്‍വീസ് അനുവദിച്ചത്.

പുലര്‍ച്ചെ 4.30 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30 കോഴിക്കോട് എത്തുന്ന രീതിയിലാണ് സമയക്രമം. പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളിലും സ്പെഷ്യല്‍ വന്ദേഭാരതിന് സ്റ്റോപ്പുകള്‍ ഉണ്ടാകും.

Related Articles

Back to top button