KottayamLatest

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അടിയന്തിര മൃഗ ചികിത്സ സേവനം ആരംഭിച്ചു

“Manju”

ഉഴവൂര്‍: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 8 പഞ്ചായത്തുകളിലെ കർഷകരുടെ സൗകര്യാർത്ഥം കോഴാ മൃഗാശുപത്രിയിൽ രാത്രികാല അടിയന്തിര മൃഗ ചികിത്സ സേവനം ആരംഭിച്ചു.
വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയാണ് രാത്രികാല ഡോക്ടറുടെ സേവനം ലഭിക്കുക. അടിയന്തിരാവശ്യത്തിന് ഡോക്ടർ വീട്ടിൽ എത്തി സേവനം നൽകുന്നതാണ്.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുറവിലങ്ങാട്, ഉഴവൂർ, രാമപുരം, വെളിയന്നൂർ, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കാണക്കാരി, മാഞ്ഞൂർ എന്നീ പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക. അടിയന്തിര സേവനം ആവശ്യമുള്ളവർക്ക് 7012617119 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button