IndiaLatest

ഗോ ഫസ്റ്റ് വിമാന സർവീസുകൾ റദ്ദ് ചെയ്തത് ഓഗസ്റ്റ് 31 വരെ നീട്ടി

“Manju”

ന്യൂഡൽഹി: ഗോ ഫസ്റ്റ് വിമാന സവീസുകൾ റദ്ദ് ചെയ്തത് ഓഗസ്റ്റ് 31 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. പ്രവർത്തനപരമായ കാരണങ്ങളാലാണ് വിമാനം റദ്ദ് ചെയ്തതെന്നും ഇതുമൂലം ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഗോ ഫസ്റ്റ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഗോ ഫസ്റ്റിന് പ്രവർത്തനം പുനരാരംഭിക്കാനുള്ള അംഗീകാരം ഡി.ജി.സി.എ. കഴിഞ്ഞ മാസം നൽകിയിരുന്നു. ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഗോ ഫെസ്റ്റിന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. 15 വിമാനങ്ങൾകൊണ്ട് 114 പ്രതിദിന സർവീസുകൾ നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.

മേയ് 2നായിരുന്നു ഗോ ഫസ്റ്റ് തങ്ങളുടെ വിമാന സർവീസുകൾ റദ്ദാക്കുകയും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്യുകയും ചെയ്തത്. വിമാന കമ്പനിയുടെ ആവശ്യം ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ അംഗീകരിച്ചു. കമ്പനിയുടെ നടത്തിപ്പിന് ഇടക്കാല ഉദ്യോഗസ്ഥനായി അഭിലാഷ് ലാലിനെ നിയമിക്കുകയും ചെയ്തു. ജീവനക്കാരെ പരിച്ചുവിടരുതെന്നും ട്രിബ്യൂണല്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button