InternationalLatest

ചൈനീസ് റോക്കറ്റ് മഹരാഷ്ട്രയില്‍ തകര്‍ന്നുവീണു

“Manju”

മുംബൈ: ചന്ദ്രാപുരില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത് ഉല്‍ക്കയല്ല, ചൈനീസ് റോക്കറ്റ് . രാത്രി ആകാശത്ത് ഉല്‍ക്കകള്‍ പാഞ്ഞു പോകുന്നതു പോലെ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇവ ഉല്‍ക്ക അല്ലായിരുന്നെന്ന് പിന്നീട് വിദഗ്ധര്‍ കണ്ടെത്തി. ഇതില്‍ നിന്നു രണ്ടു ഭാഗങ്ങള്‍ താഴെ വീഴുകയും വിദഗ്ധര്‍ ഇതു പരിശോധിക്കുകയും ചെയ്തു. ഗുജറാത്തിലും മധ്യപ്രദേശിലും ഇത്തരത്തില്‍ ഉല്‍ക്ക മഴ പോലെയുള്ള ദൃശ്യം കാണാമായിരുന്നു.

10 അടിയോളം വിസ്തീര്‍ണമുള്ള ഒരു ലോഹവളയം കണ്ടെത്തിയത് മഹാരാഷ്ട്രയിലെ ചന്ദ്രാപുര്‍ ജില്ലയിലുള്ള സിന്ദേവാഹി ടെഹ്സിലിലെ ലാബ്ഡോലി ഗ്രാമത്തിലാണ്. ഇതു പൊലീസ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും ചെയ്തു. സിലിണ്ടര്‍ രൂപത്തിലുള്ള മറ്റൊരു വസ്തു പാവന്‍പാദ് എന്ന ഗ്രാമത്തിലാണു കണ്ടെത്തിയത്. ഒന്നരയടിയോളം വിസ്തീര്‍ണമുള്ളതായിരുന്നു ഇത്.

Related Articles

Back to top button