KeralaLatest

ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

“Manju”

വിഴിഞ്ഞം : ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം മുക്കോല ജങ്ഷനില്‍ ആണ് അപകടം കരുംകുളം പള്ളത്തിനടുത്ത് ആരതാന്തായി പുരയിടം സ്വദേശി പുതിയതുറ മേലത്തുവിളാകം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജെ.പീറ്റര്‍(58) ആണ് മരിച്ചത്.മത്സ്യ ബന്ധനം കഴിഞ്ഞ് സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ച്‌ മറിയുകയായിരുന്നു.

Related Articles

Back to top button