Latest

മലയാളത്തിൽ പ്രസംഗിച്ച് സുരേഷ് ഗോപി; മലയാളത്തിൽ അഭിനന്ദനം നൽകി വെങ്കയ്യ നായിഡു

“Manju”

ന്യൂഡൽഹി: രാജ്യസഭയിൽ മാതൃഭാഷയിൽ പ്രസംഗിച്ച് സുരേഷ് ഗോപി എംപി. രാജ്യസഭാ കാലാവധി പൂർത്തിയാക്കുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തിൽ നടത്തിയത്. ആനകളെ ട്രക്കുകളിൽ കയറ്റിക്കൊണ്ട് പോകുന്നത് നിരോധിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. പ്രസംഗത്തിന് ശേഷം നന്നായി സംസാരിച്ചുവെന്ന് വെങ്കയ്യ നായിഡു അഭിപ്രായപ്പെടുകയും ചെയ്തു.

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ചനും കുഞ്ചൻ നമ്പ്യാർക്കും ആദരവ് അർപ്പിച്ചാണ് പ്രസംഗം തുടങ്ങിയത്. കേന്ദ്ര, വനം വകുപ്പിന് മുന്നിലാണ് സുരേഷ് ഗോപി നിവേദനം അവതരിപ്പിച്ചത്. 1972ൽ നിലവിൽ വന്ന വന്യജീവി സംരക്ഷണ നിയമത്തിൽ ഒരു ഭേദഗതി വരുത്തിയിരുന്നു. ആനകളുടെ വാണിജ്യ, വിൽപ്പന കൈമാറ്റം നിരോധിച്ചു കൊണ്ടുള്ളതാണിത്.

ഈ ഭേദഗതി കാരണം ഇന്ന് കേരളത്തിലെ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും ആഘോഷങ്ങളിൽ ആനയുടെ സാന്നിദ്ധ്യം വളരെ കുറവാണ്. ഒരുപക്ഷെ ആനകളെ ചൂഷണം ചെയ്യുന്നത് കൂടിയതിനാലാകാം ഈ ഭേദഗതി കൊണ്ടുവന്നത്. എന്നാൽ ആനകളെ എഴുന്നള്ളിച്ച് കൊണ്ടുള്ള തൃശൂർ പൂരം ഉൾപ്പെടെയുള്ളതിന് ഇത് ബാധിച്ചിരിക്കുകയാണ്. ആനകളെ ലോറിയിലും ട്രക്കിലും കയറ്റിയാണ് തിരികെ കൊണ്ടുപോകുന്നതും. ഇത് നിരോധിക്കണമെന്നാണ് സുരേഷ് ഗോപി രാജ്യസഭയിൽ ആവശ്യപ്പെട്ടത്.

ആനകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് വളരെ മോശപ്പെട്ട അവസ്ഥയിൽ വിവിധ ഇടങ്ങളിൽ നിന്നും കയറ്റി സംസ്ഥാനങ്ങളിലേക്ക് അയക്കുന്നുണ്ട്. ഇത് നിരോധിക്കണമെന്ന് താൻ കേന്ദ്രസർക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെടുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മലയാളികൾക്ക് വേണ്ടി മാത്രമല്ല എല്ലാ വർക്കും വേണ്ടിയാണ് താൻ അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി രാജ്യസഭയിൽ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ പ്രസംഗത്തിന് പിന്നാലെ അദ്ദേഹത്തെ വെങ്കയ്യ നായിഡു അഭിനന്ദിച്ചു. മലയാളത്തിലാണ് വെങ്കയ്യ നായിഡു അഭിനന്ദനവുമായി എത്തിയത്. ‘അഭിനന്ദനം നന്നായി സംസാരിച്ചു’ എന്നാണ് വെങ്കയ്യ നായിഡു പറഞ്ഞു.

Related Articles

Back to top button