IndiaLatest

2025ഓടെ രാജ്യത്തെ 25 നഗരങ്ങളില്‍ മെട്രോ സ്റ്റേഷനുകള്‍ സ്ഥാപിക്കും; പ്രധാനമന്ത്രി

“Manju”

പിടിമുറുക്കി ഇന്ത്യ; ഓസീസ് പൊരുതുന്നു

ശ്രീജ.എസ്

ഡല്‍ഹി  ;2025ഓടെ രാജ്യത്തെ 25 നഗരങ്ങളില്‍ മെട്രോ സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി. 2014ല്‍ അഞ്ച് നഗരങ്ങളില്‍ മാത്രമാണ് മെട്രോ ഉണ്ടായിരുന്നത്. ആറ് വര്‍ഷം കൊണ്ട് പതിനെട്ട് നഗരങ്ങളിലായി മെട്രോ സേവനം ലഭ്യമാക്കാന്‍ സാധിച്ചു. 2025ഓടെ ഇത് ഇരുപത്തിയഞ്ച് നഗരങ്ങളില്‍ വ്യാപിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പറയുന്നത് വെറും കണക്കുകളല്ലെന്നും ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിന്റെ ആധികാരികതയില്‍ നിന്നാണ് താന്‍ സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ മെട്രോ സ്ഥാപിച്ചത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്തായിരുന്നു. ഇന്ന് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യമെമ്പാടും മെട്രോ അടക്കമുള്ള സേവനങ്ങള്‍ വന്‍ തോതില്‍ വികസിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ ആദ്യ ഡ്രൈവര്‍ രഹിത മെട്രോ ട്രെയിന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Related Articles

Back to top button