IndiaKeralaLatest

ഖാദി മാസ്കുകള്‍ ഇനി ഓണ്‍ലൈനില്‍ ലഭ്യം

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി : ഖാദി മാസ്‌ക്കുകള്‍ ഓണ്‍ലൈനില്‍ ലഭ്യം. ഖാദിആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍(കെവിഐസി ). kviconline.gov.in/khadimask എന്ന വെബ്സൈറ്റിലായിരിക്കും ഖാദിയുടെ മാസ്കുകള്‍ ലഭ്യമാകുക. ഇനി മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഖാദി വില്പന കേന്ദ്രത്തിലേക്ക് നേരിട്ടെത്താതെ തന്നെ ഖാദി മാസ്കുകള്‍ വാങ്ങാം. ഗ്രാമ പ്രദേശങ്ങളില്‍ ഉള്ളവരുടെ സുരക്ഷയാണ് ഖാദി ഇതിലൂടെ ലക്ഷ്യമിടുന്നത്.

കോട്ടണ്‍ മാസ്‌ക്കുകളും സില്‍ക്ക് മാസ്‌ക്കുകളും കെവിഐസി നിര്‍മിച്ചു നല്‍കുന്നുണ്ട്. കോട്ടണ്‍ മാസ്‌ക്ക് ഒരെണ്ണത്തിന് 30 രൂപയും സില്‍ക്ക് മാസ്ക്ക് ഒരെണ്ണത്തിന് 100 രൂപയുമാണ് ഈടാക്കുന്നത്. സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നീ അളവുകളില്‍ മാസ്‌ക്കുകള്‍ ലഭ്യമാകും എന്നതാണ് കെവിഐസി നിര്‍മിക്കുന്ന ഖാദി കോട്ടണ്‍ മാസ്‌ക്കുകളുടെ പ്രത്യേകത. ഖാദി സില്‍ക്ക് മാസ്‌ക്കുകള്‍ പല നിറത്തിലും ലഭ്യമാണ്. ഓണ്‍ലൈന്‍ ആയി മാസ്‌ക്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയാല്‍ 5 ദിവസത്തിനുള്ളില്‍ കെവിഐസി മാസ്ക്ക് വീട്ടിലെത്തിക്കും.

Related Articles

Back to top button