KeralaLatest

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്

“Manju”

തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2022-2023 ലേക്ക് അപേക്ഷിച്ചവരുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇയുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിലും ലിസ്റ്റ് പരിശോധനക്ക് ലഭിക്കുന്നതാണ്.

പ്രസ്തുത റാങ്ക് ലിസ്റ്റിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ 2022 ഒക്ടോബർ 12ന് വൈകുന്നേരം 5 മണിക്ക് മുൻപ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കേണ്ടതും ഫൈനൽ ലിസ്റ്റ് 2022 ഒക്ടോബർ മാസം 15ന് പ്രസിദ്ധീകരിക്കുന്നതുമാണ്.

പ്രസ്തുത കോഴ്‌സിലേക്കുള്ള പ്രവേശന നടപടികൾക്കുള്ള ഇന്റർവ്യൂ 2022 ഒക്ടോബർ മാസം 19ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഓൾഡ് ആഡിറ്റോറിയത്തിൽ (ഗോൾഡൻ ജൂബിലി ആഡിറ്റോറിയം) വെച്ച് നടക്കുന്നതാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ പ്രോക്‌സി മുഖാന്തിരമോ പ്രസ്തുത ദിവസം ഡി.എം.ഇ.യുടെ വെബ്‌സൈറ്റായ www.dme.kerala.gov.in ൽ നൽകിയിട്ടുള്ള വിശദ വിവരങ്ങൾ പരിശോധിച്ചുകൊണ്ട് നിശ്ചയിച്ച സമയക്രമ പ്രകാരം കൃത്യസമയത്ത് ഇന്റർവ്യൂവിന് ഹാജരാകണം.

Related Articles

Back to top button