InternationalLatest

ശ്രീലങ്കന്‍ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ക്രിസ് സില്‍വര്‍വുഡ്

“Manju”

കൊളംബോ: ശ്രീലങ്കന്‍ ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി മുന്‍ ഇംഗ്ലണ്ട് താരം ക്രിസ് സില്‍വര്‍വുഡിനെ നിയമിച്ചു. രണ്ട് വര്‍ഷത്തെ കരാറിലാണ് സില്‍വര്‍വുഡ് ശ്രീലങ്കന്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം പുറത്തുവിട്ടത്. ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ക്രിസിനെ നിയമിച്ചതില്‍ സന്തോഷമുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.

‘ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ക്രിസിനെ നിയമിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അദ്ദേഹം വളരെ പരിചയസമ്പന്നനായ പരിശീലകനാണ്. റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ ഞങ്ങള്‍ നടത്തിയ ചര്‍ച്ചകളില്‍ നിന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ ഗുണങ്ങള്‍ അദ്ദേഹത്തിനുണ്ടെന്ന് വ്യക്തമാണ്’ ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡി സില്‍വ പറഞ്ഞു.

അതേസമയം, ശ്രീലങ്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ക്രിസ് സില്‍വര്‍വുഡ് ട്വിറ്ററില്‍ കുറിച്ചു. കൊളംബോയിലേക്ക് പോയി ജോലി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, അവര്‍ക്ക് കഴിവുള്ളവരും ആവേശഭരിതരുമായ ഒരു കൂട്ടം കളിക്കാരുണ്ടെന്നും ക്രിസ് പറഞ്ഞു. കളിക്കാരുമായും കോച്ചിംഗ് സ്റ്റാഫുമായും ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും സില്‍വര്‍വുഡ് ട്വീറ്റ് ചെയ്തു.

 

Related Articles

Back to top button