InternationalLatest

5 മുതല്‍ 11 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന് അനുമതി

“Manju”

യുഎസില്‍ 5 മുതല്‍ 11 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന് അനുമതിയായി. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടു കൂടി അമേരിക്കയില്‍ 2.8 കോടി കുട്ടികള്‍ക്കു കൂടി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാനാകും.
കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച്‌ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കുട്ടികളില്‍ വാക്‌സിനേഷന്‍ വ്യാപിപ്പിക്കാന്‍ തീരുമാനമായത്. 2000ത്തോളം കുട്ടികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു.

Related Articles

Back to top button