IndiaLatest

ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി ഐടി കമ്പനി

“Manju”

ചെന്നൈ: കമ്പനിയുടെ വളര്‍ച്ചയ്ക്കും വിജയത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് നൂറ് കാറുകള്‍ സമ്മാനമായി നല്‍കി ഐടി കമ്പനി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡിയാസ് ടു ഐടി എന്ന കമ്പനിയാണ് തങ്ങളുടെ ലാഭവിഹിതത്തില്‍ നിന്നും പത്ത് കോടി രൂപ മാറ്റിവച്ച്‌ നൂറ് ജീവനക്കാര്‍ക്കായി 12 ലക്ഷം രൂപ വരെ വിലവരുന്ന മാരുതി സുസുക്കി കാറുകള്‍ സമ്മാനമായി നല്‍കിയത്.
പത്ത് വര്‍ഷത്തിലേറായി കമ്പനിയുടെ വളര്‍ച്ചയ്ക്കൊപ്പം നിന്ന ജീവനക്കാര്‍ക്കാണ് കാറുകള്‍ സമ്മാനമായി നല്‍കുന്നത്. 500 തൊഴിലാളികളാണ് നിലവിലുള്ളത്. തങ്ങള്‍ക്ക് ലഭിച്ച സമ്പത്ത് ജീവനക്കാര്‍ക്ക് തിരികെ നല്‍കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഐഡിയാസ് ടു ഐടിയുടെ മാര്‍ക്കറ്റിംഗ് ഹെഡായ ഹരി സുബ്രഹ്മണ്യന്‍ പറഞ്ഞു.
കമ്പനിയുടെ ഉയര്‍ച്ചയ്ക്കായി ജീവനക്കാര്‍ അഹോരാത്രം പണിയെടുത്തുവെന്നും കാറുകള്‍ സമ്മാനമായി നല്‍കിയതല്ല മറിച്ച്‌ കഠിനാധ്വാനം കൊണ്ട് അവര്‍ നേടിയെടുത്തതാണെന്നും കമ്ബനിയുടെ സ്ഥാപകനും ചെയര്‍മാനുമായ മുരളി വിവേകാനന്ദന്‍ പറഞ്ഞു. തങ്ങളുടെ കമ്പനി വിജയിക്കുകയാണെങ്കില്‍ ലാഭം പങ്കുവയ്ക്കുമെന്ന് ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നുവെന്നും ഭാവിയില്‍ ഇതിലും വലിയ സമ്മാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആഘോഷവേളകളില്‍ കമ്പനി സ്വര്‍ണ നാണയങ്ങള്‍,ഐഫോണ്‍ പോലുള്ള സമ്മാനങ്ങള്‍ നല്‍കാറുണ്ടെന്നും എന്നാല്‍ കാര്‍ വലിയൊരു സമ്മാനമാണെന്നും ജീവനക്കാര്‍ പ്രതികരിച്ചു. ചെന്നൈ ആസ്ഥാനമായുള്ള സാസ് എന്ന കമ്പനിയും തങ്ങളുടെ അഞ്ച് ജീവനക്കാര്‍ക്ക് ഒരു കോടി രൂപ വില വരുന്ന ബി എം ഡബ്ള്യൂ കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നു.

Related Articles

Back to top button