Latest

ജെഎൻയുവിലെ 95 ശതമാനം പേരും ദേശ സ്‌നേഹികൾ; വൈസ് ചാൻസലർ

“Manju”

ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ പഠിക്കുന്നവരിൽ 95 ശതമാനം വിദ്യാർത്ഥികളും ദേശസ്‌നേഹികളാണെന്ന് സർവ്വകലാശാല വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുദി പണ്ഡിറ്റ്. പൊതു ജനങ്ങൾ കരുതുന്നത് പോലെ തങ്ങൾ ടുക്കഡെ ടുക്കഡെ അല്ല എന്നും വിസി പറഞ്ഞു. രാമനവമി ദിനത്തിൽ ക്യാമ്പസ് ഹോസ്റ്റലിൽ ഇടത് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു വിസി.

രാമനവമി ദിനത്തിൽ സമാധാനപരമായാണ് ആഘോഷങ്ങൾ നടന്നത്. ഇഫ്താർ ആഘോഷവും രാമനവമി ആഘോഷവും ഒരേ ദിവസമാണ് നടത്തിയിരുന്നത്. എന്നാൽ ഇതിനെതിരെ സർവ്വകലാശാലയ്‌ക്ക് പുറത്ത് നിന്നുള്ളവർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഇവിടെ വരുന്ന വിദ്യാർത്ഥികളിൽ 95 ശതമാനം പേരും ദേശസ്‌നേഹികളാണ്. വിവിധ വിഭാഗക്കാർ വരുന്നതിനാൽ ചില കാര്യങ്ങളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും. ജെഎൻയുവിലെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ മാദ്ധ്യമങ്ങൾക്ക് വളരെ ഇഷ്ടമാണ്. അതിനാൽ സർവ്വകലാശാലയിൽ നടക്കുന്ന പ്രശ്‌നങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ ജെഎൻയു ക്യുഎസ് റാങ്കിങ്ങിൽ ഇടം നേടിയ സർവ്വകലാശാലയാണിതെന്ന വാർത്ത എവിടെയും വന്നിട്ടില്ലെന്നും വിസി വിമർശിച്ചു.

പഴയതിൽ നിന്നും സർവ്വകലാശാല മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം മാറ്റങ്ങൾ ചിലർക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. അതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. താൻ ഇവിടെ പഠിക്കുമ്പോഴും ഇടത് രാഷ്‌ട്രീയം ഉണ്ടായിരുന്നു. എന്നാൽ അന്നത് രാജ്യവിരുദ്ധമായിരുന്നില്ല. ഇപ്പോൾ രാഷ്‌ട്രീയത്തിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നുവെന്നും സർവ്വകലാശാല വൈസ് ചാൻസലർ വ്യക്തമാക്കി.

Related Articles

Back to top button