India

കുത്തബ്ബ് മിനാർ മസ്ജിദിനുള്ളിലെ ഗണേശ വിഗ്രഹങ്ങൾ നീക്കം ചെയ്യരുത്; കോടതി

“Manju”

ന്യൂഡൽഹി : കുത്തബ്ബ് മിനാറിലെ മസ്ജിദിനുള്ളിലെ വിഗ്രഹം നീക്കം ചെയ്യുന്നതിനെതിരെ കോടതി. ഡൽഹിയിലെ സാകേത് കോടതിയാണ് മസ്ജ്ദിനുള്ളിലെ ഗണേശ വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിൽ നിന്നും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയെ തടഞ്ഞത്. വിഗ്രഹങ്ങൾ കുത്ത് ഉൽ മസ്ജിദിൽ നിന്നും എടുത്ത് ദേശീയ മ്യൂസിയത്തിൽ സ്ഥാപിക്കാൻ ആയിരുന്നു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ തീരുമാനം. ഇതിനെതിരെ നൽകിയ ഹർജിയിൽ ആണ് അനുകൂല വിധി.

ആരാധനയ്‌ക്കായുള്ള അവകാശം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്. മസ്ജിദിലെ ഗണേശ വിഗ്രഹങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റരുത്. ഇതിന് പകരം വിഗ്രഹങ്ങൾ അതേസ്ഥാനത്തു തന്നെ ഉണ്ടാകണം. എങ്കിൽ മാത്രമേ എല്ലാവിധ ഭക്തിയോടും കൂടി ആരാധിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

27 ഓളം ഹിന്ദു- ജൈന ക്ഷേത്രങ്ങൾ തകർത്ത് ആണ് കുത്തബ്ബ് മിനാർ നിർമ്മിച്ചിരിക്കുന്നത്. ഇത് നിർമ്മിച്ച ഖത്ത്ബുദ്ദീൻ ഐബക്കിന് ക്ഷേത്രങ്ങൾ പൂർണമായും ഇടിച്ച് പൊളിക്കാൻ കഴിഞ്ഞില്ല. ഇതോടെ ക്ഷേത്ര അവശിഷ്ടങ്ങൾക്ക് മുകളിൽ കുത്തബ്ബ് മിനാർ കെട്ടിപ്പൊക്കിയെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ചയാണ് മസ്ജിദിൽ നിന്നും ഗണപതി വിഗ്രഹങ്ങൾ കണ്ടെടുത്തത്. രണ്ട് വിഗ്രഹങ്ങൾ ആയിരുന്നു ലഭിച്ചത്. വിഗ്രഹങ്ങൾ ലഭിച്ച സ്ഥലം വിഗ്രഹങ്ങൾ സൂക്ഷിക്കാൻ അനുയോജ്യമല്ലാത്തതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ദേശീയ സ്മാരക അതോറിറ്റിയാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചത്.

Related Articles

Back to top button