IndiaLatest

മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ 30 ന്

“Manju”

ലക്നൗ : അയോദ്ധ്യ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം ഈ മാസം 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഭാരതരത്‌ന അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷികത്തില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തീയതി മാറ്റി നിശ്ചയിച്ചിരിക്കുകയാണ്.

ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് ഉറപ്പായി. വിമാനത്താവളത്തില്‍ നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്ന് വിമാനത്താവളത്തിന് ലൈസൻസ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ടെര്‍മിനലിന്റെ (പ്രധാന കെട്ടിടം) നിര്‍മാണവും പൂര്‍ത്തിയായി. തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ വിമാനം ഡിസംബര്‍ 30ന് രാവിലെ 11.20ന് രാമനഗരിയില്‍ എത്തും..

ഡല്‍ഹിയില്‍ നിന്ന് ഒരു മണിക്കൂര്‍ 20 മിനിറ്റിനുള്ളില്‍ യാത്രക്കാര്‍ ഇവിടെയെത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയം ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ആദ്യ വിമാനം ഇവിടെ എത്തിയ ശേഷമേ അദ്ദേഹം എത്തൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button