InternationalLatest

പതിനെട്ടുക്കാരന് 27 കോളേജുകളിൽ പ്രവേശനം; 30 കോടി രൂപയുടെ സ്കോളർഷിപ്പുകൾ

“Manju”

യുഎസിലെ ഫ്ലോറിഡയില്‍ നിന്നുള്ള പതിനെട്ടുക്കാരന് കോളേജുകളിലും സര്‍വ്വകലാശാലകളിലുമായി 27 സ്ഥലത്താണ് അഡ്മിഷന്‍ കിട്ടിയിരിക്കുന്നത്. മാത്രവുമല്ല 4 മില്യണ്‍ ഡോളര്‍ അതായത് 30 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. പനാമ സിറ്റിയിലെ റഥര്‍ഫോര്‍ഡ് സീനിയര്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിയാണ് ജോനാഥന്‍ വാക്കര്‍. 27 കോളേജുകളില്‍ നിന്ന് ഏത് കോളേജ് തെരെഞ്ഞെടുക്കണമെന്ന കണ്‍ഫ്യൂഷനിലാണ് ജോനാഥന്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, യേല്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ എന്നീ കോളേജുകളും ഇതില്‍ ഉള്‍പ്പെടുന്നു.

എല്ലാ കോളേജിലും അഡ്മിഷന്‍ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും കോളേജില്‍ അപേക്ഷിച്ചു എന്ന് പറയുന്നത് തന്നെ പലര്‍ക്കും അത്ഭുതമാണ്. അതില്‍ എല്ലാത്തിലും അഡ്മിഷന്‍ കിട്ടി എന്ന് പറയുന്നത് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. ഞാന്‍ അതിന്റെ ആവേശത്തിലാണ്. അതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ജോനാഥന്‍ പറഞ്ഞു.

പഠനത്തില്‍ മാത്രമല്ല സ്പോര്‍ട്സിലും മിടുക്കനാണ് ഈ പതിനെട്ടുകാരന്‍. ഫുട്ബോള്‍ ടീമിനായും ജോനാഥന്‍ കളിക്കുന്നുണ്ട്. ഇതിനു പുറമെ അന്ധരും ബധിരരുമായ ആളുകളെ സഹായിക്കുന്നതിനായി ഉപകരണവും കണ്ടുപിടിച്ചു. ആളുകളെ സഹായിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നു. അതിനായാണ് ഇങ്ങനെയൊരു ഉപകരണം കണ്ടുപിടിച്ചത്. എല്ലാത്തിനും കുടുംബത്തിന്റെ പിന്തുണയും സ്നേഹവും ഉണ്ടായിരുന്നു“. ജോനാഥന്‍ പറഞ്ഞു.

Related Articles

Back to top button