KeralaLatestMalappuram

ആഗോളതാപനത്തിന് വേർതിരിവുകളില്ല, പ്രകൃതിയെ സംരക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യം– സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

ചേളാരി (മലപ്പുറം) : ആഗോള താപനത്തിന് രാഷ്ട്രങ്ങളെന്നോ വ്യക്തികളെന്നോ ഉള്ള വേര്‍തിരിവുകളില്ലെന്നും, വേര്‍തിരിവുകള്‍ മനുഷ്യന്റെ സൃഷ്ടിയാണെന്നും, ഭൂമിയില്‍ ജിവന്റെ നിലനിൽപ്പിന് പ്രകൃതിയുടെ സന്തുലനാവസ്ഥ അനിവാര്യമാണെന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ആഗോള താപനത്തിന്റെ പരിണിതഫലം വരുംതലമുറയ്ക്ക് അനുഭവവേദ്യമാകാതിരിക്കാന്‍ നാം പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വൃക്ഷതൈകള്‍ നട്ട് വളര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാമി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മ മരം നടല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി. ചേളാരി ശിഹാബ് തങ്ങള്‍ ഭവനില്‍ വെച്ച് സംഘടിപ്പിച്ച ചലനം 2022 ഓര്‍മ്മ മരം നടല്‍ മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി അലി എം.എല്‍.എ., പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ. തുടങ്ങിയവരും മറ്റ് സാമൂഹീക സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടികളില്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : മുസ്ലീം ലീഗ് അധ്യക്ഷന്‍ സയ്യിദ് മുനവരലി ശിഹാബ് തങ്ങളും സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും വ‍ൃക്ഷ തൈകള്‍ നടുന്നു.

ചേളാരി ശിഹാബ് തങ്ങള്‍ ഭവനില്‍ വെച്ച് സംഘടിപ്പിച്ച ചലനം 2022 ഓര്‍മ്മ മരം നടല്‍ സമ്മേളനത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംസാരിക്കുന്നു.

Related Articles

Back to top button