LatestThiruvananthapuram

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

“Manju”

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ 2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് അഡ്വ. അനീജ. കെ.എസ് ബജറ്റ് അവതരണം നടത്തി.

ഭവന നിര്‍മാണ പദ്ധതിയ്ക്കായ് 6,80,00,000 രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. കൂടാതെ ആരോഗ്യ മേഖലയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പുത്തന്‍തോപ്പ്, അണ്ടൂര്‍ക്കോണം സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ക്ക് അറുപത് ലക്ഷം രൂപയും വനിതകളിലെ ക്യാന്‍സര്‍ പരിശോധന ക്യാമ്പുകളുടെ ഭാഗമായുള്ള ഫസ്റ്റ് ചെക്ക് പദ്ധതിയ്ക്കായി അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഏറെ നാളായി കാത്തിരിക്കുന്ന പോത്തന്‍കോട് പഞ്ചായത്തിലെ ചിറ്റിക്കര പാറമട കുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേയ്ക്ക് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു. ഈ വര്‍ഷം പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അറിയിച്ചു. മേഖലയിലെ കയര്‍ വ്യവസായത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ഇരുപത് ലക്ഷം രൂപ പദ്ധതിയ്ക്കായി പ്രഖ്യാപിച്ചു. കൂടാതെ പട്ടികജാതി മേഖല, വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍ ക്ലാസുകള്‍, ക്ഷീരകര്‍ഷക മേഖല, മത്സ്യ തൊഴിലാളി മേഖല, മാലിന്യ ശുചിത്വം, കേരഗ്രാമം തുടങ്ങിയവയ്ക്കും തുക വകവരുത്തി. വിവിധയിനങ്ങളിലായി 127,25,08,876 രൂപ വരവും, 125, 40,35,226 രൂപ. ചിലവും 1,84,73,650 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

സ്ത്രീശാക്തീകരണം പറയുന്നവര്‍ വനിതകളെ മറന്നിട്ടാണ് ബജറ്റ് അവതരിപ്പിച്ചെന്ന് ഇടത് വലത് ബ്ലോക്ക് അംഗങ്ങള്‍ ഒരുപോലെ വിമര്‍ശിച്ചു. വനിതകള്‍ക്ക് പ്രത്യേകം സംഭവങ്ങള്‍ തുടങ്ങണമെന്നും ആവശ്യം ഉയര്‍ന്നു. ചെറുപ്പക്കാരുടെ തൊഴിലവസരങ്ങള്‍ നല്‍കാത്തതിലും ബജറ്റില്‍ സാംസ്കാരിക മേഖലയ്ക്ക് പ്രാതിനിത്യം നല്‍കിയില്ലന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Related Articles

Back to top button