IndiaLatest

നീറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല, സെപ്റ്റംബര്‍ 13ന് തന്നെ നടക്കും

“Manju”

ശ്രീജ.എസ്

ജെഇഇ – നീറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല. നേരത്തെ നിശ്ചയിച്ചപ്രകാരം ജെഇഇ പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ മുതല്‍ 6 വരെയും, നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നും നടക്കും. ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരീക്ഷ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന്റെ സഹായവും ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റി വയ്ക്കണമെന്ന് നേരത്തെ വിവിധ മുഖ്യമന്ത്രിമാര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലിനോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button