LatestThiruvananthapuram

‘ഒമിക്രോൺ ഭീഷണിയും പ്രതിരോധവും’ അവബോധന ക്ലാസ് ഇന്ന്

“Manju”

 

തിരുവനന്തപുരം : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ഒമിക്രോൺ ഭീഷണിയും പ്രതിരോധവും’ എന്ന വിഷയത്തിൽ അവബോധന ക്ലസ് ഇന്ന് വൈകിട്ട് 8 മണിക്ക് നടക്കും.
സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റും  കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ.കെ.എൻ.ശ്യാംപ്രസാദ്, ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ മെഡിക്കൽ സൂപ്രണ്ട് (ആയുർവേദ) ഡോ. രാജ്കുമാർ.ബി എന്നിവർ വിഷയാവതരണം നടത്തും. ഓൺലൈനായി നടക്കുന്ന പരിപാടിയിൽ ആർട്ട്സ് ആന്റ് കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വിയും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഇൻചാർജ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വിയും മഹനീയ സാന്നിധ്യം വഹിക്കും. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഗവേണിംഗ് കമ്മിറ്റി ചുമതലക്കാരനായ ഡോ.കിരൺ എസ്, രാജൻ.സി.എസ്, ഷാജി.ബി എന്നിവർ സംസാരിക്കും.

Related Articles

Back to top button