IdukkiKeralaLatest

ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

“Manju”

ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പുയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയതിനു പിന്നാലെയാണിത്. ഇതോടെ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതോടെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമിലെ നിലവിലെ ജലനിരപ്പ് 2398.32 അടിയായി ആണ് ഉയര്‍ന്നത്.

പെരിയാറില്‍ 60 സെന്റിമീറ്ററോളം ജലനിരപ്പുയരും. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാറില്‍ നിന്ന് വള്ളക്കടവിലേക്കാണ് ആദ്യം വെള്ളമെത്തുക. 20-40 മിനിറ്റിനുള്ളില്‍ വെള്ളമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button