InternationalLatest

മരിയുപോള്‍ ‘സ്വതന്ത്രമാക്കിയതായി’ റഷ്യന്‍ പ്രസിഡന്റ്

“Manju”

മോസ്കോ ; യുക്രെയ്നിലെ തുറമുഖ നഗരമായ മരിയുപോളിനെ ‘സ്വതന്ത്രമാക്കിയതായി’ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ പ്രഖ്യാപനം. മരിയുപോള്‍ നഗരം പിടിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവില്‍നിന്ന് റഷ്യന്‍ പ്രസിഡന്റിന് അറിയിപ്പു ലഭിച്ചു. നേരത്തേ യുക്രെയ്നില്‍നിന്ന് റഷ്യ പിടിച്ചെടുത്ത ക്രൈമിയയിലേക്കും കിഴക്കന്‍ യുക്രെയ്നിലെ റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്കും മരിയുപോള്‍ വഴി റഷ്യയ്ക്കു ബന്ധപ്പെടാന്‍ സാധിക്കും.

മരിയുപോളിലെ അസോവ്സ്റ്റാള്‍‌ സ്റ്റീല്‍ പ്ലാന്റില്‍നിന്നും യുക്രെയ്ന്‍ സൈനികരെ തുരത്തിയതായി ഒരു ടിവി അഭിമുഖത്തില്‍ മന്ത്രി റഷ്യന്‍ പ്രസിഡന്റ് പുട്ടിനോടു പറഞ്ഞു. വമ്പന്‍ പ്ലാന്റിന്റെ അകത്ത് ഇനി വെറും 2000 യുക്രെയ്ന്‍ സൈനികര്‍ മാത്രമാണുള്ളത്. യുക്രെയ്ന്‍ പ്രതിരോധത്തിന്റെ അവസാന ഭാഗമാണിതെന്നും റഷ്യന്‍ മന്ത്രി പറഞ്ഞു. മരിയുപോളിനെ സ്വതന്ത്രമാക്കിയതു റഷ്യന്‍ സൈന്യത്തിന്റെ വിജയമാണെന്നു പുട്ടിന്‍ പ്രഖ്യാപിച്ചു.

റഷ്യന്‍ സൈനികര്‍ പ്ലാന്റിലേക്കു കടക്കേണ്ടതില്ലെന്നു പുട്ടിന്‍ പറഞ്ഞു. ഈ വ്യവസായ മേഖല അടച്ചുപൂട്ടണം. അവിടെനിന്ന് ഒരു ഈച്ച പോലും രക്ഷപെടരുതെന്നും പുട്ടിന്‍ പറഞ്ഞു. ഒരു മാസത്തിലേറെയായി മരിയുപോളില്‍ തുടരുന്ന റഷ്യന്‍ ആക്രമണത്തില്‍ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടെന്നാണു വിവരം.

Related Articles

Back to top button