InternationalLatest

‍ കൊറോണ വൈറസ് വാക്‌സിന്‍ ഉടന്‍ റഷ്യ പുറത്തിറക്കും

“Manju”

ശ്രീജ.എസ്

മോസ്‌കോ : റഷ്യയില്‍ കൊറോണ വൈറസിനെതിരെ വിശ്വസനീയമായ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായതായി റഷ്യന്‍ ആരോഗ്യമന്ത്രി അറിയിച്ചു. ഗമലയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ തന്നെയാണ് ഇത്.

ഇതിനൊപ്പം രണ്ട് കമ്പനികള്‍ കൂടി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി തേടിയിട്ടുണ്ട്. ഗമലയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊറോണ വാക്‌സിന്‍ ആഗസ്റ്റ് 10ന് വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടിരിക്കുന്നത്.

ഗമലയുടെ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖൈല്‍ മുറാഷ്‌കോ വ്യക്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസിന്റെ ആദ്യ വാക്‌സിനേഷന് ഓഗസ്റ്റ് പകുതിയോടെ ഗ്രീന്‍ സിഗ്നല്‍ നല്‍കാമെന്ന് മോസ്കോയിലെ ഗമാലയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു.

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ റഷ്യ കൊറോണ വൈറസ് വാക്സിന്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 10-നോ അതിനുമുമ്പോ വാക്സിന്‍ പുറത്തിറക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് റഷ്യന്‍ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പറഞ്ഞു

Related Articles

Back to top button