IndiaLatest

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കും ; പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആത്മവിശ്വാസം പ്രദര്‍ശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കര്‍ഷകരുമാണ് ഈ വര്‍ഷത്തെ ബജറ്റിന്റെ ഹൃദയമെന്നും മോദി പറഞ്ഞു. ‘അഭൂതപൂര്‍വ്വമായ സാഹചര്യങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുന്നതും ആത്മനിര്‍ഭര്‍ കാഴ്ചപ്പോടോടെയുള്ളതുമാണ് ബജറ്റ്. യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകള്‍ തുടങ്ങിയും ജീവിത സൗകര്യത്തിന് ഊന്നല്‍ നല്‍കിയുമുള്ള വളര്‍ച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളത്’. പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് മേല്‍ പ്രയാസകരമായ ബജറ്റായിരിക്കുമിതെന്ന് പല വിദഗ്ദ്ധരും പ്രവചിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ഇന്ത്യക്ക് അനുകൂലമായ ഒരു ബജറ്റാണ് നല്‍കിയത്. ഭാരതത്തിന്റെ സമഗ്ര വികസനത്തിനായുള്ള ഈ ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കും. അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തുന്നതില്‍ കൂടുതല്‍ തുക നീക്കിവച്ചു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കി. ഈ തീരുമാനങ്ങളെല്ലാം ഗ്രാമങ്ങളും കര്‍ഷകരും ഈ ബജറ്റിന്റെ ഹൃദയമാണെന്ന് കാണിക്കുന്നുവെന്നും മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കും. കാര്‍ഷിക വികസന ഫണ്ടിന്റെ സഹായത്തോടെ എപിഎംസി വിപണികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button