InternationalLatest

ജനത്തിനതിരെ വെടിവെയ്പ്പ്…

“Manju”

മെക്‌സിക്കോ സിറ്റി: സെന്‍ട്രല്‍ മെക്‌സിക്കോയില്‍ ഞായറാഴ്ച നടന്ന വെടിവെയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു, സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസാണ് ഇത് സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.മെക്‌സിക്കന്‍ സമയം ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു ആക്രമണം. മെക്‌സിക്കോയിലെ മിക്കോകാന്‍ സംസ്ഥാനത്ത് ലാസ് ടിനാജസ് എന്ന ടൗണിലാണ് വെടിവെയ്പ്പുണ്ടായത്. പ്രദേശത്ത് ആഘോഷങ്ങളുടെ ഭാഗമായി നിരവധി ജനങ്ങള്‍ ഒത്തുകൂടിയിരുന്നു.16 പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന സൂചന ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.

Related Articles

Back to top button