KeralaLatest

ഭവനം ഫൗണ്ടേഷന്‍ ശിലാസ്ഥാപനം 25ന് മന്ത്രി ശിവന്‍കുട്ടി നിര്‍വഹിക്കും

“Manju”

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള(ബിഎഫ്‌കെ)യുടെ നേതൃത്വത്തില്‍ കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ പദ്ധതി പ്രകാരം ഹോസ്റ്റല്‍ സമുച്ചയം നിര്‍മിക്കുന്നു.

534 കിടക്കകളോടുകൂടിയ ഹോസ്റ്റല്‍ സമുച്ചയം കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിനുള്ളിലാണ് നിര്‍മിക്കുന്നത്. സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 25ന് വൈകിട്ട് 5.30ന് കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് എന്നിവര്‍ മുഖ്യാതിഥികളാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളമശേരി നഗരസഭ അധ്യക്ഷ സീമ കണ്ണന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സെല്‍മ അബൂബക്കര്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആര്‍.മുരളീധരന്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എന്‍.ഗോപി, ബി.എം.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ധനീഷ് നീറിക്കോട്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എം.കരീം, ഭവനം ഫൗണ്ടേഷന്‍ കേരള എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര, ഭവനം ഫൗണ്ടേഷന്‍ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.ജി.എല്‍.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button