KeralaLatest

കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന്

“Manju”

തൃശ്ശൂര്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ച വരെ പാലക്കാട് ശേഖരിപുരത്തെ വസതിയിലും തുടര്‍ന്ന്, ഡി.സി.സി. ഓഫീസില്‍ 4 മണിവരെയും മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃശൂര്‍ പൈങ്കുളത്തെ തറവാട്ട് വീട്ടുവളപ്പിലാണ്.

ഇന്നലെയാണ് കെ ശങ്കരനാരായണന്‍ അന്തരിച്ചത്. 89 വയസായിരുന്നു. പാലക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളില്‍ ​ഗവര്‍ണര്‍ ആയിരുന്ന ഏക മലയാളിയായിരുന്നു അദ്ദേഹം. .കെ. ആന്റണി, കെ.കരുണാകരന്‍ മന്ത്രിസഭകളില്‍ അം​ഗമായിരുന്നു.

 

Related Articles

Back to top button