InternationalLatest

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി അന്തരിച്ചു

“Manju”

ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോർഡിനുടമായ മുത്തശ്ശി അന്തരിച്ചു. തെക്കുപടിഞ്ഞാറൻ ജാപ്പനീസ് നഗരമായ ഫുകുവോക്കയിൽ താമസിക്കുന്ന കെയ്ൻ തനകയാണ് 119-ാം വയസിൽ ലോകത്തോട് വിടപറയുന്നത്. ജപ്പാനിലെ ഒരു നഴ്‌സിംഗ് ഹോമിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. 2019ലാണ് ഇവരെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളായി ഗിന്നസ് അധികൃതർ പ്രഖ്യാപിച്ചത്.

റൈറ്റ് സഹോദരങ്ങൾ ആദ്യമായി വിജയകരമായി വിമാനം പറത്തിയ വർഷമായ 1903 ജനുവരിയിലാണ് തനക ജനിച്ചത്. 2019 മാർച്ചിൽ 116-ാമത്തെ വയസ്സിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് തനക സ്വന്തമാക്കുന്നത്. ഇനി ഈ റെക്കോർഡിനുടമ 118 വയസ്സും 73 ദിവസവും പ്രായമുള്ള ഫ്രഞ്ചുകാരിയായ ലൂസൈൻ റാൻഡനാണ്.

Related Articles

Back to top button