Latest

മൂന്നാം ടെസ്റ്റില്‍ ഇംഗ്ളണ്ടിനെതിരെ ഇന്ത്യ പതറുന്നു

“Manju”

ലീഡ്സ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കം. നാല് റണ്ണെടുക്കുന്നതിനിടെ രണ്ട് മുന്‍നിര ബാറ്റ്സ്മാന്മാരെ നഷ്ടപ്പെട്ട ഇന്ത്യ തുടക്കത്തിലേ പ്രതിരോധത്തിലായി. ഓപ്പണര്‍ കെ എല്‍ രാഹുലും മൂന്നാമനായി ഇറങ്ങിയ ചേതേശ്വര്‍ പൂജാരയുമാണ് പുറത്തായത്. രണ്ട് വിക്കറ്റുകളും പേസര്‍ ജയിംസ് ആന്‍ഡേഴ്സണാണ് വീഴ്ത്തിയത്.

ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ ആന്‍ഡേഴ്സണ്‍ രാഹുലിനെ പുറത്താക്കിയിരുന്നു. അടുപ്പിച്ച്‌ മൂന്ന് ലെംഗ്ത് ബാളുകള്‍ എറിഞ്ഞ ശേഷം അടുത്ത പന്ത് ഫുള്‍ ലെംഗ്തില്‍ എറിഞ്ഞ ആന്‍ഡേഴ്സണിന്റെ തന്ത്രത്തില്‍ രാഹുല്‍ വീഴുകയായിരുന്നു. ഫുള്‍ ലെംഗ്ത് ഡെലിവറി ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലറിന് ക്യാച്ച്‌ നല്‍കി രാഹുല്‍ പുറത്താകുകയായിരുന്നു. രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ചലിച്ചുതുടങ്ങിയിരുന്നില്ല.

രാഹുലിന് പകരം ക്രീസില്‍ എത്തിയ പുജാരയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. കുറച്ചു നാളുകളായി റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്ന പുജാരയെ അധിക സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു ഇന്നത്തെ പുറത്താകല്‍. രാഹുലിനെ പുറത്താക്കിയ സമാന രീതിയില്‍ തന്നെയായിരുന്നു പുജാരയും പുറത്തായത്. മൂന്നാം ഓവറില്‍ അടുപ്പിച്ച്‌ ഇന്‍ സ്വിംഗറുകള്‍ എറിഞ്ഞ് പുജാരയെ സമ്മര്‍ദ്ദത്തിലാക്കിയ ശേഷം അഞ്ചാം ഓവറിന്റെ ആദ്യ പന്ത് തന്നെ ഫുള്‍ ലെംഗ്ത് എറിഞ്ഞ ആന്‍ഡേഴ്സണിന്റെ തന്ത്രത്തിനു മുന്നില്‍ പിഴച്ച പുജാര വിക്കറ്റ് കീപ്പറിനു ക്യാച്ച്‌ നല്‍കി പുറത്തായി. ഒരു റണ്‍ ആയിരുന്നു പുജാരയുടെ സംഭാവന. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 19 റണ്‍ എടുത്തിട്ടുണ്ട്. ക്യാപ്ടന്‍ വിരാട് കൊഹ്ലിയും ഓപ്പണര്‍ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍

Related Articles

Back to top button