InternationalLatest

ആണവായുധ നിര്‍മ്മാണം വേഗത്തിലാക്കി ഉത്തരകൊറിയ

“Manju”

വിദേശ ശക്തികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ ആണവ ശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. തിങ്കളാഴ്ച ഉത്തരകൊറിയയിലെ സായുധ സേനയുടെ സ്ഥാപക വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച സൈനിക പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്തരകൊറിയയുടെ സൈനിക ശക്തി മുഴുവന്‍ പ്രദര്‍ശിപ്പിച്ച പരേഡില്‍ രാജ്യാന്തര തലത്തില്‍ നിരോധിച്ചിട്ടുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും പ്രദര്‍ശിപ്പിച്ചു. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളെ ലോക രാജ്യങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോഴും,​ രാജ്യത്തിന്റെ ആണവായുധ ശേഖരം ദ്രുതഗതിയില്‍ വര്‍ദ്ധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കിം പറഞ്ഞു. ആണവായുധങ്ങള്‍ ഏതു നിമിഷവും പ്രയോഗിക്കാന്‍ സൈന്യം സുസജ്ജമായിരിക്കണമെന്നും അദ്ദേഹം സൈന്യത്തിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

Related Articles

Back to top button