InternationalLatest

തള്ളപ്പൂച്ച കുഞ്ഞിനെയും കടിച്ചു പിടിച്ച് ആശുപത്രിയില്‍……

“Manju”

രജിലേഷ് കെ.എം.

ഇസ്താൻബുൾ: സുഖമില്ലാത്ത പൂച്ചക്കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് തള്ളപ്പൂച്ച. തുര്‍ക്കിയിലെ ഇസ്താംബുളിലാണ് സംഭവം. ആയിരക്കണക്കിന് തെരുവ് പൂച്ചകളുള്ള നഗരമാണ് ഇസ്താംബുള്‍. ഇവിടെ തെരുവിൽ കഴിഞ്ഞ പൂച്ചയാണ് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയത്…….

പൂച്ചക്കുഞ്ഞിനെയും കടിച്ചു പിടിച്ച് ആശുപത്രിയിലെത്തിയ തള്ളപ്പൂച്ചയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ കാഴ്ചക്കാരിലൊരാള്‍ പങ്കുവെച്ചതോടെ പൂച്ചക്കഥ വൈറലാവുകയായിരുന്നു. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകർ അവശയായ പൂച്ചക്കുഞ്ഞിന് ഉടന്‍ തന്നെ വേണ്ട പരിചരണം നല്‍കാന്‍ മടിച്ചില്ലെന്നതും ശ്രദ്ധേയമാണ്…….

ആശുപത്രിക്ക് തന്നെ സമീപത്താണ് പൂച്ച കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രി ജീവനക്കാര്‍ പൂച്ചക്കുട്ടിയെ പരിപാലിക്കുകയും അമ്മ പൂച്ചയ്ക്ക് ഭക്ഷണവും പാലും നല്‍കുകയും ചെയ്തുവെന്ന് ജീവനക്കാരിലൊരാളായ ബോറഡ് പാണ്ട പറയുന്നു. ……

‘പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്ന് അവര്‍ ഉടന്‍ തന്നെ പരിശോധിച്ചു. അതിനുശേഷം, മൃഗഡോക്ടറുടെ അരികിലെത്തിച്ചു. പൂച്ചക്കുട്ടി ഇപ്പോള്‍ നന്നായിരിക്കുന്നു പാണ്ട കൂട്ടിച്ചേര്‍ത്തു. ”ഇന്ന് ഞങ്ങള്‍ ആശുപത്രിയുടെ എമര്‍ജന്‍സി റൂമിലായിരുന്നു, ഒരു പൂച്ച വായില്‍ തന്റെ കുഞ്ഞുമായി ഓടിയെത്തിയപ്പോള്‍” എന്ന് കുറിപ്പോടെ മെര്‍വ് ഓസ്‌കാന്‍ ചെയ്ത ട്വിറ്റ് ആണ് വൈറലായത്…….

Related Articles

Leave a Reply

Back to top button