IndiaKeralaLatestThiruvananthapuram

വ്യാജ വാട്ട്‌സ്‌ആപ്പ് കോളുകളും സന്ദേശങ്ങളും സൂക്ഷിക്കുക; അക്കൗണ്ട് ഉടമകള്‍ക്ക് എസ്‌ബി‌ഐ മുന്നറിയിപ്പ്

“Manju”

സിന്ധുമോള്‍ . ആര്‍

തിരുവനന്തപുരം; വാട്സ് ആപ് ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ. എസ്‌എംഎസ് വഴിയും ഫോണ്‍ കോളുകള്‍ വഴിയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച്‌ തട്ടിപ്പ് നടത്തുന്ന സംഘം വാട്സ് ആപിലും പിടിമുറുക്കിയ സാഹചര്യത്തിലാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. ഉപഭോക്താക്കളെ വാട്സ് ആപ് അക്കൗണ്ടുകള്‍ വഴിയാണ് ഇപ്പോള്‍ തട്ടിപ്പ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. സൈബര്‍ കുറ്റവാളികള്‍ നിങ്ങളെ വഞ്ചിക്കാന്‍ അനുവദിക്കരുത്! ദയവായി അറിഞ്ഞിരിക്കുക, ജാഗ്രത പാലിക്കുക എസ്ബിഐ ട്വീറ്റ് ചെയ്തു. ഡിജിറ്റല്‍ പണമിടപാടുകള്‍ ഉയര്‍ന്നതോടെ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായി വലവിരിച്ചിട്ടുണ്ടെന്ന് എസ്ബിഐ വ്യക്തമാക്കുന്നു.
കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ്, ബാങ്കിന്റെ ഇമെയിലുമായി സാമ്യമുള്ള വ്യാജ മെയിലുകളില്‍ ജാഗ്രത പാലിക്കാന്‍ എസ്‌ബി‌ഐ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എസ്‌ബി‌ഐയുടെ പേരിലും ശൈലിയിലുമുള്ള എന്റിറ്റികളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വ്യാജ അലേര്‍ട്ട് ഇമെയിലുകള്‍ ലഭിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം ഇമെയിലുകള്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും എസ്ബിഐ ഒരിക്കലും ഇത്തരം മെയിലുകള്‍ അയക്കില്ലെന്നുമായിരുന്നു മുന്നറിയിപ്പ്.
ചില തട്ടിപ്പ് രീതികളെ കുറിച്ചും എസ്ബി ഐ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോട്ടറി അടിച്ചെന്നും എസ്ബിഐ നമ്പറുമായി ബന്ധപ്പെടണം എന്നും ആവശ്യപ്പെട്ട് കൊണ്ട് നമ്പര്‍ നല്‍കുന്നതാണ് ഇവയില്‍ ഒന്ന്.എസ്ബിഐയ്ക്ക് അത്തരത്തില്‍ ലോട്ടറി, ലക്കി ഡ്രോ സ്കീമുകള്‍ ഇല്ലെന്ന് ബാങ്ക് വ്യക്തമാക്കുന്നു.

Related Articles

Back to top button