KeralaLatest

വി.കെ.എല്‍. ശാന്തിഹോംസില്‍ സര്‍വ്വീസ് അപ്പാര്‍ട്ട്മെന്റുകള്‍ ഉദ്ഘാടം ചെയ്തു.

“Manju”

ശാന്തിഗിരി : വി.കെ.എല്‍. ശാന്തിഹോംസില്‍ താമസ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സര്‍വ്വീസ് അപ്പാര്‍ട്ട്മെന്റ് ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം മാര്‍ക്കറ്റിംഗ് ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നാടമുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വി.കെ.എല്‍ കമ്പനീസ് ഡയറക്ടര്‍ ഷാജി കെ.മാത്യു, അഡ്മിനിസ്ട്രേറ്റര്‍ എം.പി. പ്രമോദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ജയശങ്കര്‍ ജെ തുടങ്ങിയവര്‍ സംബന്ധിച്ചു. ആശ്രമത്തിലെത്തുന്നവര്‍ക്ക് താമസ സൗകര്യത്തിന്റെ ദൗര്‍ലഭ്യം പരിഗണിച്ചാണ് ദിവസ നിരക്കില്‍ സര്‍വ്വീസ് അപ്പാര്‍ട്ട്മെന്റുകള്‍ ഒരുക്കുന്നത്. താമസ സൗകര്യ ആവശ്യമുള്ളവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ജെ.ജയശങ്കറിനെ ഫോണില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 703 402 2332.

Related Articles

Back to top button