IndiaLatest

മെയ്ഡ് ഇന്‍ ഇന്ത്യ’ ആപ്പുകള്‍ നിര്‍മ്മിക്കാന്‍ ആത്മനിര്‍ഭര്‍ ഇന്നോവേഷന്‍ ചലഞ്ചുമായി പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആപ്പുകളെ പ്രോല്‍സാഹിപ്പിക്കാന്‍ പുതിയ ചലഞ്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മൊബൈല്‍ ആപ്ലിക്കേഷനുള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനും ഐടി മേഖലയിലുള്ളവര്‍ക്കും സ്റ്റാര്‍ട്ടപ്പ് സമൂഹത്തിനും ലോകോത്തര നിലവാരമുള്ള ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിനും ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദി ‘ആതമനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ച്’ ആരംഭിക്കുന്നത്.

അറ്റല്‍ ഇന്നൊവേഷന്‍ മിഷനും നിതി ആയോഗും ചേര്‍ന്നാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പദ്ധതി ആരംഭിക്കുന്നത്. ടിക് ടോക്ക്, യുസി ബ്രൌസര്‍, ഷെയര്‍ഇറ്റ്, എംഐ കമ്മ്യൂണിറ്റി തുടങ്ങിയ 59 ചൈനീസ് നിര്‍മ്മിത മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് നടപടി.

‘ലോകോത്തര നിലവാരമുള്ള മെയ്ഡ് ഇന്‍ ഇന്ത്യ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാന്‍ ടെക് & സ്റ്റാര്‍ട്ട്-അപ്പ് സമൂഹത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. അവരുടെ പരീക്ഷണങ്ങള്‍ സുഗമമാക്കുന്നതിന് oGoI_MeitY, @AIMtoInnovate എന്നിവ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ച് ആരംഭിക്കുന്നു,’ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ ഊര്‍ജ്ജസ്വലമായ ‘ആത്മനിര്‍ഭര്‍ ആപ്പ് ഇക്കോസിസ്റ്റം’ സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ന്, ഒരു രാജ്യം മുഴുവന്‍ ഒരു ആത്മനിര്‍ഭര്‍ ഭാരതത്തെ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുമ്പോള്‍, അവരുടെ ശ്രമങ്ങള്‍ക്ക് ദിശാബോധം നല്‍കാനുള്ള മികച്ച അവസരമാണിത്. നമ്മുടെ വിപണിയെ തൃപ്തിപ്പെടുത്തുന്നതിനും മറ്റു രാജ്യങ്ങളുമായി മത്സരിക്കാനും കഴിയുന്ന അപ്ലിക്കേഷനുകള്‍ ആവിഷ്‌കരിക്കുന്നതിനു കഠിനാധ്വാനവും വ്യക്തമായ മാര്‍ഗനിര്‍ദേശവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയര്‍ ഇതുവരെ ഉപയോഗിച്ചതില്‍ മികച്ച ഇന്ത്യന്‍ ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ ആദ്യം തിരിച്ചറിയണമെന്നും അവയെ അതത് വിഭാഗങ്ങളില്‍ സ്‌കെയില്‍ ചെയ്യാനും ലോകോത്തര ആപ്ലിക്കേഷനുകള്‍ ആക്കി മാറ്റാനും ഇന്ത്യയ്ക്ക് കഴിവുണ്ടെന്നും മോദി പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ രാജ്യത്തിനായി ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന കമ്പനികളെയും സംരംഭകരെയും തിരിച്ചറിയും. രണ്ടാമത്തെ ഘട്ടം ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. ഓഫീസ് പ്രൊഡക്ടിവിറ്റി & വര്‍ക്ക് ഫ്രം ഹോം, സോഷ്യല്‍ നെറ്റ് വര്‍‍ക്കിംഗ്, ഇ-ലേണിംഗ്, എന്റര്‍ടൈന്‍മെന്റ്, ഹെല്‍ത്ത് & വെല്‍നസ്, അഗ്രിടെക്, ഫിന്‍ടെക്, ബിസിനസ്, ന്യൂസ്, ഗെയിംസ് എന്നിവ ഉള്‍പ്പെടുന്ന എട്ട് വിഭാഗങ്ങളിലായാണ് പദ്ധതി ആരംഭിക്കുന്നത്.

Related Articles

Back to top button