InternationalLatest

കോവിഡ് : മരണം‍ കുറയുന്നതായും വ്യാപനം കൂടുന്നതായും ലോകാരോഗ്യ സംഘടന

“Manju”

ജനീവ: ആഗോള തലത്തില്‍ കോവിഡ് മരണത്തില്‍ ഒമ്ബത് ശതമാനത്തിന്‍റെ കുറവ് വന്നതായി ലോകാരോഗ്യ സംഘടന. എന്നാല്‍ വ്യാപനത്തില്‍ കുറവ് സംഭവിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ച 14,000 ത്തോളം കോവിഡ് മരണങ്ങളും ഏഴ് ദശലക്ഷം പുതിയ കേസുകളും ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഒമിക്രോണ്‍ വകഭേദമായ ബി.എ.5 ആണ് ഇപ്പോള്‍ വ്യാപിക്കുന്നതില്‍ കൂടുതലെന്നും യു.എന്‍ ആരോഗ്യ ഏജന്‍സി അറിയിച്ചു.
കോവിഡ് വ്യാപനത്തില്‍ അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും 20 ശതമാനത്തിന്‍റെയും ആഫ്രിക്കയില്‍ 46 ശതമാനത്തിന്‍റെയും കുറവ് വന്നിട്ടുണ്ട്. ആഫ്രിക്കയില്‍ കോവിഡ് മരണനിരക്കും 70 ശതമാനം കുറഞ്ഞു.
എന്നാല്‍ ആസ്ത്രേലിയ, ഫിലിപ്പീന്‍സ്, മലേഷ്യ, ജപ്പാന്‍, ഹോങ് കോങ്, ചൈന, തെക്കന്‍ കൊറിയ എന്നീ പടിഞ്ഞാറന്‍ പസഫിക് രാജ്യങ്ങളില്‍ കോവിഡ് കേസുകളില്‍ 30 ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോവിഡ് മരണത്തില്‍ 19 ശതമാനത്തിന്‍റെ വര്‍ധനയുണ്ട്. യൂറോപ്പില്‍ 15 ഉം അമേരിക്കയില്‍ 10 ഉം ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button