InternationalLatest

ഫിഫയ്ക്ക് ഇന്നു പിറന്നാൾ

“Manju”

ടി. ശശിമോഹന്‍

 

ലോക ഫുട്ബോൾ ഇന്ന് തണുത്തുറഞ്ഞു കിടക്കുകയാണ് ആവേശമില്ലാതെ, കാണികൾ ഇല്ലാതെ ആരവങ്ങൾ ഇല്ലാതെ ! ഏറ്റവും ജനകീയമായ സാർവ്വലൗകികമായ കായികവിനോദമാണ് ഫുടബോൾ.

വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾ ചേർന്നുള്ള അന്തർദ്ദേശീയ ഫെഡറേഷനാണ്. ഫിഫ. ഫുട്ബോൾ, ഫുസ്റ്റാൾ ബീച്ച് സോക്കർ, ഫുട്ബോൾ എന്നിവയും ഫെഡറേഷന്റെ കീഴിൽ വരും.യുവേഫ എ എഫ് സി തുടങ്ങി ആരുടെ ഉപസംഘടനകൾ ഉണ്ട്.

ഫിഫയിൽ 211രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾക്ക് പ്രാതിനിധ്യം ഉണ്ട് കാൽ പന്തുകളിയുടെ ഏറ്റവും ഉന്നതമായ സംഘടനയായ ഫിഫ പിറന്നത് 1904മെയ് 21നു ആയിരുന്നു. പാരീസിൽ 116 കൊല്ലം മുൻപായിരുന്നു ഫിഫയുടെ പിറവി . ജിയാനി ഇന്ഫന്റിനോ പ്രസിഡന്റും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ (ഖത്തർ) സീനിയർ വൈസ് പ്രസിഡന്റുമാണ്.

2022 ലോക കപ്പ് ഫുടബോൾ ഖത്തറിൽ ആണ് നടത്താൻ നിശ്ചയിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ അത് അല്പം നീട്ടി വെക്കാനാണ് ഫിഫയുടെ ആലോചന ഇത് കൂടാതെ മാറ്റി ചില തീരുമാനങ്ങൾ കൊയ്ത്തി ഫിഫ എടുത്തിട്ടുണ്ട്.

കൊ​റോ​ണ ബാ​ധ​യെ​ത്തു​ട​ര്‍ന്ന് മയക്കത്തിലായ ഫു​ട്‌​ബോ​ള്‍ ലോ​കം പ​തി​യെ ഉ​ണ​രു​കയാണ് ജർമ്മനിയിൽ അർഹത ലീഗ് മത്സരം തുടങ്ങി. സ്‌പെയിനിൽ ഉടനെ തുടങ്ങും. ഇതിനിടെ കാലോചിതമായ ചില നി​യ​മ​പ​രി​ഷ്കാര​ങ്ങ​ളു​മാ​യി ഫി​ഫ രം​ഗ​ത്ത് എത്തിയിട്ടുണ്ട്.

മറ്റു ലീ​ഗു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചാ​ല്‍ താ​ര​ങ്ങ​ള്‍ തു​ട​ര്‍ച്ച​യാ​യി മ​ത്സ​രം ക​ളി​ക്കേ​ണ്ടി വ​രും. ഇ​ത് താ​ര​ങ്ങ​ള്‍ക്ക് പ​രു​ക്കേ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത ഉ​യ​ര്‍ത്തു​ന്നു. ഇ​ത് കു​റ​യ്ക്കാ​നും സ​ബ്സ്റ്റി​റ്റി​യൂ​ഷ​ന്റെ എ​ണ്ണം ഉ​യ​ര്‍ത്തു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും. അ​ഞ്ച് താ​ര​ങ്ങ​ളെ ഇ​റ​ക്കു​മ്പോ​ഴു​ള്ള സ​മ​യ​ന​ഷ്ടം കു​റ​യ്ക്കാ​ന്‍ മൂ​ന്ന് സ്ലോ​ട്ടു​ക​ളാ​യി പ​ക​ര​ക്കാ​രെ ക​ള​ത്തി​ലി​റ​ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും ഫി​ഫ നി​ര്‍ദേ​ശി​ക്കു​ന്നു. വീ​ഡി​യോ അ​സി​സ്റ്റ​ന്റ് റ​ഫ​റി (വാ​ര്‍) നി​യ​മം സ​മ​യം കൂ​ടു​ത​ല്‍ ന​ഷ്ട​പ്പെ​ടുത്തുമെന്നും ഫിഫ വിലയിരുത്തി.

ഈ ​വ​ര്‍ഷം ന​ട​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്റു​ക​ളി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ല്‍ അ​ഞ്ച് സ​ബ്സ്റ്റി​റ്റി​യൂ​ഷ​ന്‍ ന​ല്‍കാ​നു​ള്ള ഫി​ഫ​യു​ടെ നി​ര്‍ദേ​ശം ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ബോ​ര്‍ഡും (ഐ​എ​ഫ്എ​ബി)​അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് പു​തി​യ മാ​റ്റ​ങ്ങ​ള്‍ ന​ട​പ്പി​ലാ​കു​ന്ന​ത്. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം നി​ശ്ചി​ത സ​മ​യ​ത്ത് മൂ​ന്നു​താ​ര​ങ്ങ​ള്‍ക്കാ​ണ് സ​മ​യ​ത്ത് പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങാ​ന്‍ ക​ഴി​യു​ക. സ​മ​യ ലാ​ഭ​ത്തി​നാ​യാ​ണ് ഫി​ഫ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. കൂ​ടാ​തെ താ​ര​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഫി​ഫ ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്കു പോ​യ​ത്.

Related Articles

Back to top button