KeralaLatestThiruvananthapuram

കനത്ത മഴ; കിണറുകള്‍ ഇടിഞ്ഞുതാണു

“Manju”

ബാലരാമപുരം: ബാലരാമപുരത്ത് കനത്ത മഴയില്‍ രണ്ട് വീടുകളുടെ സമീപത്തെ കിണറുകള്‍ ഇടിഞ്ഞുതാണു. ഇടമനക്കുഴി ചന്ദ്രവിലാസത്തില്‍ ശാന്തയുടെ വീടിന് പിന്നിലെ കിണറും ഇടമനക്കുഴി ആര്‍ആര്‍ ഹൗസില്‍ രാജന്റെ വീട്ടിലെ കിണറുമാണ് ഇടിഞ്ഞുതാണത്.
ശാന്തയുടെ വീടിനോട് ചേര്‍ന്നുള്ള 50 അടി താഴ്ചയുള്ള കിണര്‍ ഇടിയുമ്പോള്‍ വീട്ടുകാര്‍ ഇതിന് സമീപം നില്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. 17 ഉറകള്‍ ഇറക്കിയ കിണറാണിത്. ഇതോടെ വീടിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button