KeralaKottayamLatest

ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞു വീണ വൃദ്ധന്‍ ചികിത്സ കിട്ടാതെ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞു വീണ വൃദ്ധനെ ആശുപത്രിയിലാക്കാന്‍ ആംബുലന്‍സ് എത്തിയില്ല. ഒരു മണിക്കൂറിന് ശേഷം ആംബുലന്‍സ് എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചു. പൊലീസും യാത്രക്കാരും ആംബുലന്‍സുകാരെ മാറിമാറി വിളിച്ചിട്ടും കൊവിഡിന്റെ പേരില്‍ വരാന്‍ തയ്യാറായില്ല.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് എഴുപത് വയസ് തോന്നിക്കുന്ന വൃദ്ധന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ തിയേറ്റര്‍ റോഡിനോട് ചേര്‍ന്ന് കുഴഞ്ഞു വീണത്. മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്നതിനിടെ മുഖമടിച്ച്‌ താഴെ വീഴുകയായിരുന്നു. യാത്രക്കാര്‍ പറഞ്ഞതനുസരിച്ച്‌ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പൊലീസെത്തിയെങ്കിലും ഒറ്റ ആംബുലന്‍സും വന്നില്ല.

ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചപ്പോഴും കൊവിഡിന്റെ പേര് പറഞ്ഞ് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചു. ഒരു മണിക്കൂറിന് ശേഷം അഭയ ഗ്രൂപ്പിന്റെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. മരിച്ചത് വൈക്കം സ്വദേശി തങ്കപ്പന്‍ ആണെന്നാണ് നഗരത്തിലെ കച്ചവടക്കാര്‍ പറയുന്നത്

Related Articles

Back to top button