LatestThiruvananthapuram

സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തി

“Manju”

 

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ സദാചാര പൊലീസ് ചമഞ്ഞ് ദമ്ബതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ യുവാവിനെ മുതുവിള അരുവിപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
വെഞ്ഞാറമൂട് കരിഞ്ചാത്തിയില്‍ സോമന്റെയും രമയുടെയും മകന്‍ സുബിനാണ് (35) മരിച്ചത്. മുതുവിള അരുവിപ്പുറത്തുള്ള ബന്ധുവിട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് മൃതദേഹം കണ്ടത്.

ഇക്കഴിഞ്ഞ രണ്ടിന് രാത്രിയാണ് കേസിനാസ്പമായ സംഭവം നടന്നത്. രാത്രിയില്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളജില്‍ നിന്നും ജോലി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെയും അവരെ കുട്ടിക്കൊണ്ടുപോകാനെത്തിയ ഭര്‍ത്താവിനെയും സദാചാര പൊലീസ് ചമഞ്ഞെത്തി സംഘം മര്‍ദ്ദിച്ച കേസില്‍ ഒന്നാം പ്രതിയായിരുന്നു സുബിന്‍. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തതോടെ ഒളിവിലായിരുന്നു. ഇതിനിടയിലാണ് സുബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാങ്ങോട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കേസിലെ മറ്റൊരു പ്രതി സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു. സദാചാര പൊലീസ് കേസില്‍ മറ്റൊരാള്‍കൂടി പ്രതിയായി ഉണ്ട്. വെഞ്ഞാറമൂട് സ്വദേശിയാണ് സുരേഷ്.

ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവാവിനെയും നഴ്സായ ഭാര്യയും പ്രതികള്‍ തടഞ്ഞുനിര്‍ത്തി. ദമ്ബതികള്‍ ആണെന്ന് അറിയിച്ചിട്ടും പ്രതികള്‍ ഇരുവരോടും അസഭ്യം പറയുകയും പിന്നീട് അക്രമിക്കുകയും ആയിരുന്നു. ആശുപത്രിക്ക് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിന് അടുത്തായിരുന്നു സംഭവം.

Related Articles

Back to top button