KeralaLatest

തുണിക്കടയില്‍ വന്‍ തീപിടിത്തം

“Manju”

ആലപ്പുഴ: മാന്നാര്‍ പരുമലയിലുള്ള തുണിക്കടയില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്ക് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. കടയുടെ തൊട്ടടുത്ത പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയവരാണ് ആദ്യം കണ്ടത്. തുടര്‍ന്ന്, അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന വസ്ത്ര വിൽപന ശാലയ്ക്കാണ് തീപിടിച്ചത്. രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കകത്ത് ജീവനക്കാർ ആരും തന്നെ അപകടസമയത്ത് ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രി ഒമ്പതരയോടെ എല്ലാവരും കടപൂട്ടി പോയിരുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

Related Articles

Back to top button