KeralaLatest

തിരുവനന്തപുരം സെന്‍ട്രലില്‍ ആന്‍റണി രാജുവിന് അട്ടിമറി വിജയം

“Manju”

തിരുവനന്തപുരം; ശക്തമായ മത്സരം നടന്ന തലസ്ഥാനനഗരിയില്‍, ഭരണസിര കേന്ദ്രമായ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്‍റണി രാജു അട്ടിമറി വിജയം നേടിയത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലാണ് പ്രതീക്ഷകളെ അസ്ഥാനത്താക്കി ആന്‍റണിരാജു വിജയം നേടിയിരിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ് ശിവകുമാര്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നടന്‍ കൃഷ്ണകുമാര്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് വിജയം. ഒരു ചാനല്‍ സര്‍വ്വേയിലും ആന്‍റണി രാജുവിന് വിജയം പ്രവചിച്ചിരുന്നില്ല. മറിച്ച്‌ മൂന്നാം സ്ഥാനമായിരുന്നു കല്പിക്കപ്പെട്ടിരുന്നത്. ഇതിനെയെല്ലാം അട്ടിമറിക്കുന്ന വിജയമാണ് ആന്‍റണി രാജു തിരുവനന്തപുരത്ത് നേടിയിരിക്കുന്നത്.

 

Related Articles

Back to top button